ആസ്വാദന വൈവിദ്ധ്യം

                                      നിഘണ്ടു കാണട്ടെ                                ശരി കേക്കട്ടെ ->

പണ്ടുകാലത്ത്, അമ്മയോ അച്ഛനോ കൂടെയിരുന്ന് പറഞ്ഞുകൊടുത്തിരുന്നു ഒരു വഴികാട്ടൽഇന്ന് മലയാളി അമ്മമാർക്കും, അച്ഛന്മാർക്കും, ഇതൊന്നും അറിയില്ല, അറിഞ്ഞാലും പറഞ്ഞു കൊടുക്കാൻ സമയമില്ല, ഉണ്ടെങ്കിലും കേൾക്കാൻ മക്കൾക്ക് താല്പര്യവും സമയവുമില്ല.


ഇത്തരം സംസ്കാരവിശേഷങ്ങൾ, മലയാളഭാഷയോടൊപ്പം വളരെ വൈകാതെ അസ്തമിക്കും. അന്ന് പുരാവസ്തുഗവേഷകർക്ക്, മലയാളി വിഭവങ്ങൾ രചിക്കുന്നതിനെ പറ്റി മനസ്സിലാക്കാൻ പാചകക്കുറിപ്പുകളുടെ ബ്ലോഗുകൾ ഉണ്ടാവും. പക്ഷെ ഇത്രയധികം വിഭവങ്ങൾ ഒരൊറ്റ വാഴെലേല് വെളമ്പി ഒരു മനുഷ്യൻ ഒരു നാഴിക നേരം കൊണ്ട് (24 മിനുറ്റ്) കഴിച്ച് തീർത്തിരുന്നതെങ്ങിനെയായിരുന്നു എന്നും അതിലെ ആസ്വാദ്യത എന്തായിരുന്നു എന്നും ഗവേഷകഋ അമ്പരന്നിരിക്കും. അത്തരം ഗവേഷകർക്കൊപ്പം, ഇത്തരം കാര്യങ്ങൾ പറഞ്ഞു തരാൻ അച്ഛനമ്മാമാർക്ക് സമയമില്ലാത്തവർക്കും, എന്നാൽ അറിയാനും ആസ്വദിക്കാനും താല്പര്യമുള്ളവർക്കും വേണ്ടിയാണ് ബ്ലോഗ്. 


അതാണിവിടെ ഉദ്ദേശിക്കുന്നത്. അതു മാത്രം. പാചകക്കുറിപ്പുകൾക്ക് ഉചിതമായ് ലിങ്കുകൾ കാണിക്കാം.

ഒന്നാമതായി അസ്വാദന വൈവിധ്യത്തിനെ പറ്റി ഒരു ലഘു വിവരണം തരാം. അപ്പത്തന്നെ മനസ്സിലാവും, ഇതെന്താ ഈ സദ്യ രചനേം അസ്വാദനോം ഒക്ക ഇത്ര സങ്കീർണ്ണമാണോ എന്ന്. പറയുന്നതിനിടക്ക് ഒരു കാര്യം വിട്ടു പോയി. സദ്യക്ക് വെളമ്പാത്ത ചെല വിഭവങ്ങള്ണ്ട്. ഉദാഹരണമായി 'മൊളോഷ്യം'. രചനക്ക് വളരെ ലളിതവും, പലവട്ടം പാരായണം ചെയ്യാൻ പറ്റണതും ആയോരു കവിതയാണ് മൊളോഷ്യം. അതിലിക്ക് പിന്നെ വരാം.
എരിശേരീം, കാളനും, രണ്ടും ജലാംശം കൂടുതല് ള്ള വിഭവങ്ങളാണ്. പക്ഷെ രണ്ടും കൂട്ടി ഉണ്ണണേന് ചെല വ്യത്യാസങ്ങള്ണ്ട്. മത്തങ്ങേം പയറും കൂട്ടിള്ള എരിശ്ശേരി ആണങ്കി, അത് ചോറിന്റെ കൂടെ അങ്ങട്, കൂട്ടി കൊഴക്ക് ആ. കൊഴക്ക് ആ ന്ന്വച്ചാ ചോറും എരിശ്ശേരീം കൂടികൂട്ടിച്ചേർത്ത്, അതിന്റെ മുകളിൽ കൈപ്പത്തി തുറന്ന് കമത്തി വച്ചട്ട്, മുഷ്ടി ചുരുട്ടുക. അപ്പ ആ മിശ്രിതം കയ്യിലൊതുങ്ങും. ന്നട്ട് അമർത്തി അങ്ക് ട് ഞെക്ക് ആ. അപ്പ അഞ്ച് വെരലിന്റേം എടേക്കൂടി ഉടഞ്ഞ് കലങ്ങി അത് പുറത്തേക്ക് വരും. ഇതാണ് കൊഴക്കൽ. ന്നട്ട് ഒന്നോ രണ്ടോ കാച്ചിയ പപ്പടം (പണ്ടാരന്റെ പപ്പടോം കൊങ്ങിണീട പപ്പടോം തമ്മില് ള്ള വ്യത്യാസം പിന്നെ പറയാം) പൊടിച്ച് ചേർത്തട്ട് വീണ്ടും കൊഴക്ക് ആ. നല്ലണം കൊഴച്ചട്ട് അതീന്ന് കൊറച്ചെട്ത്തട്ട് നല്ലൊരുരുളയുരുട്ടാ. ആ ഉരുള വായിലിക്ക് വച്ചട്ട് ചവക്കണേന്റെ ഒപ്പം അല്പം നാരങ്ങാക്കറി ചൂണ്ട് വെരലോണ്ട് തൊട്ട് നാക്കത്ത് വക്ക് ആ. നല്ലണം ചവച്ചട്ട് അതങ്കട് എറക്ക് ആ. ഇതാണ് 'എരിശേരി വിധി'
ഇനി 'കാള വിധി' പറയാം. കാളൻ തന്നെ മൂന്നോ നാലോ തരണ്ട് കേരളക്കരേല്. തൽക്കാലം ജലാംശം വളരെ കൊറവ് ള്ള കുറ്ക്ക് കാളനാണ് ന്ന് വക്ക് ആ. ഇവടെ ആദ്യം ചോറ് കുഴക്കാതെ തന്നെ എടുത്ത് ഉരുള ഉരുട്ടുക. ആ ഉരുള കാളനിൽ പകുതി പുറം ഒപ്പുക. (ന്ന്വച്ചാ ആകപ്പാട അങ്ക് ട് മുക്കര് ത് ന്നർത്ഥം) ആ ഉരുള വായിലിക്ക് വച്ചട്ട് ചവക്കണേന്റെ ഒപ്പം ഇത്തിരി മെഴുക്കുപുരട്ടിയോ തോരനോ കൂടെ ചവക്കുക. ശ്രദ്ധിച്ചോ, എരിശ്ശേരീട കൂട തോരനും മെഴുക്കുപുരട്ടിയും ചേരില്ല്യ. കാളന്റെ കൂടെ നാരങ്ങാക്കറിയും ചേരില്ല്യ അത്ര തന്നെ. അതിന് കാരണം പിന്നെ പറയാം. 

No comments:

Post a Comment