സദ്യവിധിയും വീട്ടുവിധിയും

സദ്യയ്ക്കും വീട്ടിലും ഉണ്ണണേന് ചില്ലറ വ്യത്യാസങ്ങളുണ്ട്. സദ്യക്ക് വിളമ്പുന്ന വിഭവങ്ങളും, സമയവും വിരുന്നുകാരന് സ്വാധീനമല്ല. സധാരണ സസ്യാഹാരി സദ്യക്ക്, ഇലയിലാണ് വിളമ്പുന്നത്.

നാട്ടാചാരപ്രകാരം, നെയ്യും പരിപ്പും, എരിശ്ശേരി / കൂട്ടുകറി, പുളിശ്ശേരി, കാളൻ, ഓലൻ / ഇസ്റ്റു (സ്റ്റ്യൂ), പച്ചടി, കിച്ചടി, അവിയൽ, സാമ്പാറ്, തോരൻ / മെഴുക്കുപുരട്ടി, പുളീഞ്ചി, ഇഞ്ചിത്തൈര്, മാങ്ങാക്കറി, നാരങ്ങാക്കറി, പപ്പടം, ഉപ്പേരി, ശർക്കരവരട്ടി, പ്രഥമൻ, തൈർ / മോർ ഇവ പുഴുങ്ങലരിച്ചോറോ, പച്ചരിച്ചോറോ ചേർന്ന് വിളമ്പുന്നതാണ് പതിവ്.

ഇത്രയും വൈവിധ്യമാർന്ന ഒരു ഭക്ഷണരീതി കേരളത്തിനു പുറത്തെവിടെയെങ്കിലും ഉണ്ടോ എന്നു സംശയം. ഇവയെല്ലാം ആദ്യം വിളമ്പിയതെങ്കിലും കഴിച്ച് എല വൃത്തിയാക്കണമെങ്കിൽ അതിനൊരു രീതി വേണം. ഏതാദ്യം കഴിക്കണം, എങ്ങിനെ കഴിക്കണം, എത്ര കഴിക്കണം എന്നൊക്കെ ഒരു ക്രമം പണ്ടുണ്ടായിരുന്നു. അന്നൊക്കെ മലയാളികൾക്ക്, കേരളീയ വിഭവങ്ങൾ ആസ്വദിച്ചു കഴിക്കാൻ മനസ്സും സമയവുമുണ്ടായിരുന്നു. ഇന്ന് ജീവിതം വളരെ വേഗത കൈവരിച്ചതോടുകൂടി, ഒരു സാന്റ് വിച്ചോ, ബർഗറോ വലിച്ച് വാരിതിന്ന് ഓടുകയാണ് മലയാളികൾ.

എന്നാൽ വീട്ടിൽ ഭക്ഷണം കഴിക്കുമ്പോൾ വലിയൊരു പരിധി വരെ വിഭവങ്ങളും, സമയവും, ഭക്ഷകന് സ്വാധീനമാണ്. വൈവിധ്യവും പരിമിതമായിരിക്കും. അപ്പ ഒന്നോ രണ്ടോ വിഭവങ്ങൾ ധാരാളം കഴിക്കാം. ഒരൊഴിച്ചുകൂട്ടാനും ( ) ഒരു മെഴുക്കുപുരട്ടിയോ തോരനോ, ഉപ്പിലിട്ടത്, പപ്പടം. അത്രന്നെ. എന്നുമല്ല,  സദ്യേല് ചെല ചെല വിഭവങ്ങള് വെളമ്പുമ്പോ മറ്റു ചെലത് വെളമ്പില്ല്യ. ഉദാഹരണായിട്ട്, എരിശ്ശേരി അല്ലെങ്കിൽ കൂട്ടുകറി, രണ്ടും കൂടി പതിവില്ല്യ. കാളൻ അല്ലെങ്കിൽ പുളിശ്ശേരി, രണ്ടും കൂടി പറ്റില്ല്യ. ഓലൻ അല്ലെങ്കിൽ സ്റ്റ്യൂ, രണ്ടും കൂടി ചേരില്ല്യ. അങ്ങനേണ്ട് ചെല വിഷയങ്ങള്.

അതുകൊണ്ട്, ആദ്യം നമുക്ക് സദ്യ ശാസ്ത്രീയമായി എങ്ങിനെ ആസ്വദിക്കാം എന്നു നോക്കാം. അതിനു ശേഷം വീട്ടിലേക്ക് വരാം.

<- കേട്ടില്യ ഒന്നുങ്കൂടി പറയൂ                                                                ശരി കേക്കട്ടെ ->

No comments:

Post a Comment