സ്വാസ്ഥ്യം

സ്വാസ്ഥ്യവും, ആരോഗ്യവും, രോഗമില്ലായ്മയും എല്ലാം ഏകദേശം ഒന്നാണെങ്കിലും, ആരോഗ്യത്തിലും രോഗമില്ലായ്മയിലും, രോഗം ഒളിഞ്ഞിരിക്കുന്നുണ്ട്. രണ്ടിലും രോഗത്തെ ഭാവന ചെയ്തതിനുശേഷമേ അതിനെ നിഷേധിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ, പ്രാചീനായുർവേദാചാര്യന്മാർ ഉപയോഗിച്ചിരുന്നസ്വാസ്ഥ്യം എന്ന വാക്ക് ഞാനുപയോഗിക്കുന്നു. പാശ്ചാത്യരുടെ അധിനിവേശത്തോടുകൂടിയും, അലോപതി എന്ന അസംബന്ധത്തിന്റെ അതിപ്രസരം കൊണ്ടും, തദ് ഫലമായി ആയുർവേദത്തിനുണ്ടായ അപചയവും, സാംസ്കാരികപാപ്പരത്തത്തിന് കുടപിടിച്ച ഭാരത ഭരണകൂടങ്ങളുടെ ആയുർവേദ വിരോധവുമാണ് ഇന്നെല്ലാ രോഗത്തിനും നിദാനം.

"ആയു: കാമയമാനേന ധർമാർത്ഥസുഖസാധനം." എന്ന് വാഗ്ഭടൻ പറയുന്നു. ആയുസ് ആഗ്രഹിക്കുന്നവനാൽ ധർമ്മ, അർത്ഥ, സുഖാദികൾ നിലനിർത്താൻ വേണ്ടിയുള്ളതാണ് ആയുർവേദം. ധൃ, ധരിക്കുക എന്ന സംസ്കൃതമൂലത്തിൽ നിന്നാണ് ധർമ്മം എന്ന പദം വരുന്നത്. ഒന്നിനെ അതാക്കുന്നതേതോ അത് ധർമ്മം എന്നും പറയാം. ധർമ്മം ബ്രാഹ്മണാദി വർണ്ണങ്ങളേയും, ബ്രഹ്മചര്യാദ്യാശ്രമങ്ങളെയും ആശ്രയിച്ചിരിക്കുന്നു. “പദാർത്ഥോ ധർമ്മ:” ഏതൊരു വസ്തുവിന്റെയും ധർമ്മം അതിന്റെ പേരിൽ തന്നെ മിക്കവാറും വ്യക്തമാണ്. 'ജനക:' എന്ന വാക്കിന് ജനിപ്പിക്കുന്നവൻ എന്നർത്ഥം. ജനിപ്പിക്കാൻ കഴിവില്ലെങ്കിൽ, പ്രജനനം ചെയ്യുന്നില്ലെങ്കിൽ ഒരുവൻ ജനകനല്ല. 'ഭാര്യാ' എന്ന വാക്കിന് ഭരിക്കപ്പെടുന്നവൾ എന്നർത്ഥം. ഭരിക്കപ്പെടുന്നില്ലെങ്കിൽ, ഭാര്യയല്ല. 'പ്രഭാകര:' എന്നാൽ, പ്രഭയെ, വെളിച്ചത്തെ ചെയ്യുന്നവൻ എന്നർത്ഥം. വെളിച്ചം ഉണ്ടാക്കുന്നില്ലെങ്കിൽ, സൂര്യൻ, പ്രഭാകരനല്ല. അങ്ങിനെ, ബ്രാഹ്മണനാണോ, ക്ഷത്രിയനാണോ, വൈശ്യനാണോ, ശൂദ്രനാണോ, ബ്രഹ്മചാരിയാണോ, ഗൃഹസ്ഥനാണോ, വാനപ്രസ്ഥിയാണോ, സന്യാസിയാണോ, എന്നതെല്ലാം അനുസരിച്ചിരിക്കും, ഒരുവന്റെ ധർമ്മങ്ങൾ. 'പുത്രൻ' എന്ന നി ലക്ക് 'ജനകനെ' പുത്തിൽ നിന്നും രക്ഷിക്കുവാനും, 'ജനകൻ' എന്ന നിലക്ക് 'തനയനെ' ജനിപ്പിക്കുവാനും, 'ഭർത്താവ്' എന്ന നിലക്ക്, 'ഭാര്യ' യെ ഭരിക്കാനും, 'ഗൃഹസ്ഥന്' കഴിയണം. അതിന് പ്രഥാനമാമായും അർത്ഥം, ധനം, സമ്പാദിക്കേണ്ടതും നിലനിർത്തേണ്ടതും, ആവശ്യമാണ്. ഇങ്ങിനെ അർത്ഥസമ്പാദനത്തിലൂടെ, ധർമ്മം നിലനിർത്തി, സുഖമനുഭവിക്കുന്നവൻ, സ്വസ്ഥനാണ്. ഇതിലേതിലെങ്കിലും വൈഷമ്യം വരുന്ന സമയത്തുമാത്രമേ ഒരുവൻ രോഗിയാവുന്നുള്ളൂ.

"സമദോഷ: സമാഗ്നിശ്ച സമധാതുമലക്രിയ: പ്രസന്നാത്മേന്ദ്രിയമനാ: സ്വസ്ഥ ഇത്യഭിധീയതെ" (സുശ്രുതൻ. സൂത്ര. 15,45) യാതൊരുവനിൽ വാത, പിത്ത, കഫാദി, ത്രിദോഷങ്ങളും, അഗ്നി (ദഹനാദികളിൽ സഹായിക്കുന്നത്), ത്വക്, മജ്ജ, മുതലായ സപ്തധാതുക്കളും, മലാദി വിസർജ്ജനവ്യവസ്ഥയും സമമായിരിക്കുന്നു, ഇന്ദ്രിയങ്ങളും, മനസ്സും, ആത്മാവും പ്രസന്നങ്ങളായിരിക്കുന്നു, അവനെ സ്വസ്ഥൻ എന്ന് പറയപ്പെടുന്നു. സമം എന്ന വാക്കിന് പരസ്പരം മൽസരിക്കാത്ത അവസ്ഥ എന്നർത്ഥമെടുക്കണം.

ഇത്രയും കൊണ്ടു തന്നെ രോഗം എന്നത്, അവനവന്റെ ധർമ്മം യഥാവിധി നിർവ്വഹിക്കാൻ കഴിവില്ലാത്ത അവസ്ഥ എന്ന് മനസ്സിലാക്കാം. മേൽ പറഞ്ഞ ധാർമ്മാദ്യുദാഹരണങ്ങളിൽ വിവരണം ചേർത്താൽ, അർത്ഥം കൂടുതൽ വ്യക്തം.

<-ഉദ്ദേശെന്തായ് രുന്നൂ?                                           ഓ അത് ശരി.. ന്നാ തൊടര്ആ->

No comments:

Post a Comment