സദ്യവിധി - കാളോലവിധി

നെയ്യും പരിപ്പും പുളിയില്ലാത്തതും, എരിശ്ശേരിയും പപ്പടവും നാരങ്ങക്കറിയും അല്പം പുളി കലർന്നതും ആണങ്കി, അടുത്തതായി, കാളനും ഓലനും ചേർന്ന കാളോലവിധി നോക്കാം. ഇതിന് തന്നെ മൂന്ന് വക ഭേദങ്ങള്ണ്ട്.

പ്രസക്ത വിഭവങ്ങൾ: കാളൻ, ഓലൻ, പപ്പടം. ഇതിൽ കാളൻ കുറുക്കു കാളനാണെങ്കിലും, നീണ്ട കാളനാണെങ്കിലും ഉള്ള വിധി വ്യത്യാസങ്ങളും നോക്കാം.

അഞ്ചുരുളക്ക്ള്ള ചോറ് വലത്തേക്ക് മാറ്റി വക്ക്ആ. ന്നട്ട്:

കുറുക്കുകാളൻ:-
അതിലിക്ക് വെളംപിയ ഓലൻ മുഴുവൻ ചേർക്ക്വ. *കൂട്ടി കലർത്തുക* (നമ്മുടെ നിഘണ്ടു നോക്കുക). ഈ മിശ്രിതം *വായ് നിറക്കുക*. ഒന്നു രണ്ടു വട്ടം ചവച്ചട്ട്, ഒരു കഷ്ണം പപ്പടം പൊട്ടിച്ച് വായിൽ വക്യ. വീണ്ടും ചവച്ചു കുറേശ്ശെ മ്ണ്ങ്ങണേന്റൊപ്പം, അല്പം കാളൻ വാരി വായില് വക്യ. തുടരുക.


നീണ്ട കാളൻ (എരൂളി അഥവാ എരുവുപുളി):-
കാളനും ചോറും *കൂട്ടി കുഴക്കുക*, *കുഴച്ചുരുട്ടുക*. ഉരുള വായിൽ വച്ച് ചവച്ചു തുടങ്ങിയാൽ, അല്പം ഓലൻ വാരി വായിൽ വക്കുക. മ്ണ്ങ്ങാ. തുടരുക. ഇതിൽ പപ്പടത്തിന് വലിയ സ്ഥാനമില്ല.

ചൂടുണ്ടെങ്കിൽ :-
കാളനോ, ഓലനോ നല്ല ചൂടുണ്ടെങ്കിൽ, (സദ്യക്കായതു കൊണ്ട് സാദ്ധ്യത കൊറവാ) *ചോറുരുള* കാളനിലോ ഓലനിലോ *ഉരുട്ടി ഒപ്പുക*. ഉരുള വായിൽ വെക്കണേന്റൊപ്പം മറ്റേ കൂട്ടാൻ (ഓലനോ, കാളനോ) വാരി വായിൽ വക്കുക. ചവച്ച് മിഴുങ്ങുക. തുടരുക.

ഓലൻ മാത്രായ്ട്ട് *ഉരുട്ടി ഒപ്പുക* എന്ന ഒരു പ്രയോഗം നാരങ്ങാക്കറി/കാളൻ/പുളീഞ്ചി എന്നിവക്കൊപ്പവും,
കാളൻ മാത്രായ്ട്ട് *കൂട്ടി കലർത്തുക*, ചെയ്തട്ട്, ഉരുട്ടി ഉണ്ണണേന്റൊപ്പം, തോരനോ, മെഴുക്കു പുരട്ടിയോ വാരി തിന്നുന്ന ഒരു പ്രയോഗോം പ്രസിദ്ധാ.

<- നിക്കൂ എരിശ്ശേരി തീരട്ടെ                                       കാളനും ഓലനും തീർന്നു..->

No comments:

Post a Comment