സദ്യവിധി - തൃശൂർ (സമകാലികം)

ഈ കഴിഞ്ഞ ദിവസം തൃശൂരെ ഒരു സദ്യക്ക് വിളമ്പിയ എലയാണിത്. മിക്ക വിഭവങ്ങളും സ്വാദിഷ്ടമായിരുന്നെങ്കിലും, അത് ഉണ്ടോ, ഉണ്ടെങ്കിൽ എവിടെ വെളമ്പി, എന്നു കണ്ടു പിടിക്കാൻ എന്നെ പോലെ ഒരു വിഡ്ഡ്യാസുരന് ഒരു 2 മിനുറ്റെങ്കിലും എടുത്തു.

ഇതിലെ സ്ഥാനഭ്രംശങ്ങൾ ചൂണ്ടിക്കാണിക്കുക:
നിങ്ങളുടെ അറിവിലേക്കായി ഈ എലയിൽ വെളമ്പിയ വിഭവങ്ങളുടെ വിവരം.
എലത്തണ്ടിനെ മുകളിൽ, എടത്തു നിന്ന് വലത്തോട്ട് (മുകളിൽ). പപ്പടം, പുളീഞ്ചി, നാരങ്ങാക്കറി, മസാലക്കറി, കാളൻ, കൂട്ടുകറി, പച്ചടി
(താഴെ) മാങ്ങാക്കറി, പുളീഞ്ചി, അവിയൽ, തോരൻ, പാവക്കാ കിച്ചടി.
എലത്തണ്ടിന്റെ താഴെ, എടത്തു നിന്ന് വലത്തോട്ട്: ശർക്കരവരട്ടി, കായ വറത്തത്, ചേന വറത്തത്, ചോറ്, പരിപ്പ്.
ഇതിൽ, 4 സ്ഥാന ഭ്രംശങ്ങൾ കണ്ടു പിടിക്കുന്നവർക്ക്, എന്റെ വക 'വളരെ അഭിനന്ദനങ്ങൾ' കിട്ടുന്നതാണ്.
നോക്കട്ടെ, എത്ര പേർക്ക് അറിയാം എന്ന് :-)

No comments:

Post a Comment