വീട്ടുവിധി - ലളിതമായൊരൂണ്

നരസൂസ് കണ്ണിമാങ്ങാക്കറി എനിക്ക് നന്നായി തോന്നീട്ട്ണ്ട്. അതോണ്ട് കടുമാങ്ങാ വീട്ടിലുണ്ടാക്കാൻ ശ്രമിക്കാതിരിക്യാ ഭേദം. അതുപോലെ പപ്പടോം വാങ്ങ് ആ.

ഒരു മൊളോഷ്യം ണ്ടാക്ക് ആ. ഈ പറഞ്ഞേടത്ത് പറഞ്ഞ പോലെ കുമ്പളങ്ങേം മത്തങ്ങേം രണ്ടും കൂടി വേണ്ട. എളുപ്പം ഞാൻ പറയാം. കാക്കിലോ കുമ്പളങ്ങ ചെറുതാക്കി നുറുക്കി വക്കുക. അഞ്ച് പച്ചമൊളക് (ചെറുതാണെങ്കിൽ എട്ട്) നീളത്തിൽ കീറി വക്ക് ആ. അര പിടി കരിവേപ്പില കഴുകി വൃത്തിയാക്കിതും. മതി.

അര കോപ്പ ചെറുപരിപ്പ് നന്നായിട്ട് വേവിക്ക്യ. അതിലിക്ക് കുമ്പളങ്ങ നുറുക്കീതും പച്ച മുളകും കൂടി ഇട് ആ. കാൽ ടീസ്പൂൺ ചൊവന്ന മൊളക് പൊടീം ഒരു നുള്ള് മഞ്ഞപ്പൊടീം ആവശ്യത്തിന് ഉപ്പും ഇട്ട് ഒന്ന് തെളപ്പിക്ക് ആ. തെളച്ച് കഴിയുമ്പോ (കുമ്പളങ്ങ വേവണ്ട) സ്റ്റൗ ഓഫ് ചെയ്ത്, അപ്പ ത്തന്നെ ഒരു ടേബിൾസ്പൂൺ പച്ച വെളിച്ചെണ്ണേം, ശരിയാക്കി വച്ച കരിവേപ്പിലേം കൂടി ഇട്ട് അപ്പത്തന്നെ അടച്ച് വക്ക് ആ.

അഞ്ച് മിനിറ്റ് കഴിയുമ്പോ, ചൂടുള്ള പച്ചരിചോറ് വെളമ്പീട്ട് ഒരു വശത്ത് ഈ മൊളോഷ്യോം വെളമ്പാ. *ഉരുട്ടി ഒപ്പ് ആ* എടക്ക് കട്മാങ്ങാ *തൊട്ടു നക്കുക*. പപ്പടം പൊട്ടിച്ച് തിന്നാ. ത്ര തന്നെ.

ചോറിന് ചൂടില്ലാണ്ടേം മൊളോഷ്യത്തില് വെളിച്ചെണ്ണ ഒഴിച്ച് അര മണിക്കൂറ് കഴിഞ്ഞിട്ട് കഴിച്ചട്ടും എന്റട്ത്ത് ശണ്ഠക്ക് വരര് ത്. പറഞ്ഞേക്കാം.

തൈര്ണ്ടങ്കി അവസാനം മൊളോഷ്യോം തൈരും കൂടി കൂട്ടി ചോറിൽ കലക്കി പായസ പരുവമാക്കി *വടിച്ചു മറിക്കുക* ബഹു വിശേഷാ.

No comments:

Post a Comment