സദ്യവിധി - നെയ്യും പരിപ്പും

സദ്യക്ക് സാധാരണയായി ഒന്നുകിൽ നെയ്യും പരിപ്പും കൂട്ടിയ മിശ്രിതം, അല്ലങ്കി വെവ്വേറെ ആണ് വെളമ്പി കണ്ടേക്കണെ. ന്തായാലും, രണ്ടും സമയത്തിന് കിട്ടും ന്ന് വിചാരിക്ക്ആ. പന്തീലിരിക്കുമ്പൊ ഒരു വിദ്വാൻ ചൂട്ള്ള ചോറങ്ങനെ വെളമ്പിക്കൊണ്ട് പോവും. പിന്നാലെ മറ്റൊരു വിദ്വാൻ നെയ്യും കൊണ്ട് വരും. (ഇതിനൊക്ക തെക്കൻ, മദ്ധ്യം, വടക്കൻ എന്നിങ്ങനെ കേരളത്തിലെ പല പ്രദേശങ്ങളിലും പ്രാദേശിക ഭേദങ്ങള്ണ്ടാവും ട്ടോ. അതിലിക്കൊക്കെ പിന്നെ വരാം.). അതിന്റെ പിന്നാലെ ഇനിയൊരു കേമൻ പരിപ്പും കൊണ്ട് വരണം ന്നാണ്. ന്നാലും പരിപ്പ് നേർത്തെ തന്നെ വെളമ്പി വയ്കണതാ ഇപ്പഴത്തെ രീതി.
എന്തായാലും, ചോറും, നെയ്യും, പരിപ്പും കിട്ടിക്കഴിഞ്ഞാൽ, ഒരു മൂന്ന് പിടി ചോറ് (അധികാവണ്ട, വിഭവങ്ങള് വളരെ നീം ഇരിക്ക്ണൂ) വലത്തിക്ക് മാറ്റി വക്ക്ആ. ന്നട്ട്, അതില് ഈ നെയ്യും, പരിപ്പും കൂട്ടി അസ്സലായിട്ട് *കൂട്ടി കുഴക്കുക* (നിഘണ്ടു)

അതിലിക്ക് ഇനി യുക്തം പോലെ, പപ്പടം പൊടിച്ച് ചേർക്കാം. ഉപ്പ് കൂട്ടി കൊഴക്കാം. ഉപ്പിന് പകരം മെഴുക്കുപുരട്ടി കൂട്ടാം. അത് തന്നെ അച്ചിങ്ങേം കായേം കൂടി നല്ലണം വെളിച്ചെണ്ണയൊഴിച്ച് വരട്ടിയതാണെങ്കി ബഹു വിശേഷാ. അങ്ങനെ യുക്തം പോലെ കൂട്ടിയങ്ക് ഡ് കൊഴച്ചട്ട്, ഉരുട്ടി
ഉരുട്ടി മിണ്ങ്ങാ. (മിഴുങ്ങുക). അത്ര തന്നെ.

2 comments:

  1. ഉപ്പു വിളമ്പി കൂട്ടരുതെന്നും വിളമ്പാന്‍ പോലും പാടില്ലെന്നും സിദ്ധാന്തിക്കുന്ന യാഥാസ്ഥിതിക അശനപ്രേമികള്‍ പപ്പടം മാത്രമേ ചേര്‍ക്കൂ . അങ്ങനെ ആദ്യ പപ്പടത്തിന്റെ കഥ കഴിയും.രണ്ടാമത്തെ പപ്പടം രസത്തോടു ഒപ്പവും .

    ReplyDelete
  2. ശരിയാ. അങ്ങനേണ്ട് ചെല രസ വിദ്വേഷികള്. ഈ നൃത്തോം, സംഗീതോം, രാസകേളീം, ചെണ്ടമേളോം, ഒക്ക ആസ്വദിക്കണ പൊലെ അശനോം അതിന്റെ സാങ്കേതിക വിദ്യകളറിഞ്ഞ് ആസ്വദിക്കണ്ടതാന്നീ കോമാളികൾക്കറിയില്ലല്ലോ.

    ReplyDelete