വീട്ടുവിധി

സദ്യക്ക് ഉണ്ണുമ്പോൾ ഒരുപാട് പരിമിതികളൂണ്ടല്ലോ.  എന്തൊക്കെ വിഭവങ്ങൾ, എപ്പോൾ കഴിക്കണം, എത്ര വേഗം കഴിക്കണം അങ്ങിനെ പലതും.

അതൊന്നുമില്ലാതെ യഥേഷ്ടം ഭക്ഷണം കഴിക്കാവുന്ന സ്ഥലമാണ് വീട്. ഭാരതീയ സംസ്മാരത്തിൽ പണ്ടോക്കെ സ്ത്രീകളായിരുന്നു അടുക്കളക്കാര്യം നോക്കിക്കൊണ്ടിരുന്നത്. ഭർത്താവിന്റെയും കുട്ടികളുടെയും ഇഷ്ടാനിഷ്ടങ്ങൾ നോക്കി, വേണ്ട ഭക്ഷണം വേണ്ട സമയത്ത് പാകം ചെയ്ത്, വിളമ്പി, ഊട്ടി, അവൾ സംതൃപ്തയായിരുന്നു. ഇന്ന്, സാംസ്കാരത്തിലുണ്ടായ വ്യത്യാസം കൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും, ആരു പാചകം ചെയ്യുന്നു എന്നത് വ്യക്തമല്ല. ഭാര്യയും ഭർത്താവും, ജോലി ചെയ്ത് സമ്പാദിക്കുന്നു. രണ്ടുപേരും ചേർന്ന് അടുക്കളക്കാര്യം നോക്കുന്നു. രണ്ട് പേരും ചേർന്ന് മറ്റു വീട്ടുകാര്യങ്ങൾ നോക്കുന്നു. രണ്ടു പേരും ചേർന്ന് കുട്ടികൾക്ക് വേണ്ടതാണെന്ന് അവർ തെറ്റിദ്ധരിച്ചിട്ടുള്ള എന്റ്രൻസ് ടെസ്റ്റും, വായനാശീലമില്ലായ്മയും, അസഭ്യപദപ്രയോഗവും, റിയാലിറ്റി ഷോയും, ഭാരതീയ സംസ്കാര വിരോധവും മറ്റും കൊടുക്കുന്നു. ഇതിനൊക്കെ ഷേറിംഗ് എന്നോ മറ്റോ ആണത്രെ പറയുന്നത്. എന്തോ എനിക്കറിയില്ല.

എന്തായലും നമുക്കു തീറ്റക്കാര്യത്തിൽ ശ്രദ്ധിക്കാം.ആരു വച്ചാലും, ആരുവിളമ്പിയാലും, ആരു ഭക്ഷിച്ചാലും അശനവിധി അനുസരിച്ചാൽ രസാസ്വാദനം പതിന്മടങ്ങാക്കാം. പറയുന്നതിലിട്ക്ക്, ഒന്നു വ്യക്തമാക്കാം. ഈ അശനവിധി, കെ.എഫ്.സി ക്കും, കൊച്ചിൻ ബേക്കറിക്കും, ഹോട് ബ്രഡിനും, ഡൊമിനോസിനും, മറ്റും ബാധകമല്ല. അവിടെയൊന്നും അശനവിധി പ്രയോഗിക്കാൻ പറ്റുകയുമില്ല.

ഇനി വീട്ടുവിധിയിലേക്ക് കടക്കാം.
<- ഒരു സദ്യേങ്കൂടി ഉണ്ടട്ടാവാം

No comments:

Post a Comment