സദ്യവിധി - നല്ല രസോണ്ട്ട്ടോ

ഇപ്പ്സ ഉണ്ട് തീർത്ത 12 ഉരുള തന്നെ നല്ല രസായി. ഇനി വരണ രസല്ലേ ബഹുരസം!
ഇക്കാലത്ത്, പല ദേഹണ്ഡക്കാരും, ഒരുപാട് എണ്ണ (വെളിച്ചെണ്ണ പോലുമല്ല്ലാട്ടോ) എങ്ങിനെയൊക്കെയോ ഇദില് ചേർത്ത് കാണണ് ണ്ട്. ഇദെങ്ങനെയാ സാധിക്കണേന്നറിയില്ല. കാരണം കൂട്ടു വറക്കാൻ ഒരെണ്ണേം വേണ്ട. വറുത്തിടാൻ അല്പം വെളിച്ചെണ്ണേം മതി. ഒരു സമയം സ്വന്തം പാചക പാമരത്വം ഒളിച്ചു വക്കാൻ വേണ്ടീള്ളൊരു സൂത്രാവാനും മതി. ഈ നല്ലെണ്ണേടെ ചൊവ വന്നു കഴിയുമ്പോ എല്ലാരും അതങ്ക് ഡ് ഒഴിവാക്കിക്കോളും.

എന്തായാലും, പാചകാചാര്യനായ തൃപ്പ്പൂണിത്തുറ തമ്പാന്റെ കരവിരുതൊന്നും ഇന്നാരിലും കാണാനില്ല. ഇപ്പൊ, വിനായക കല്യാണമണ്ഡപക്കാരൻ, അനന്തരാമാൻ നല്ലൊരു രസികനാണ്. അതല്ലാതെ വളരെയൊന്നും പേരെ എനിക്കോർത്തെടുക്കാനില്ല. നല്ല ദേഹണ്ഡ്ക്കര് ടെ ഒരു പട്ടിക ണ്ടാക്കിയാ ഉപകാരാവും ന്ന് നിരീക്ക്ണ്ണ്ട്.
ഈ ഇന്റർനെറ്റ് കാരണം, ഇപ്പോ, പല വികട പാചകക്കാരും വന്ന് കേറി ഈ രംഗം വഷളാക്കീട്ട്ണ്ട്. ന്നാലും തനി യാഥാസ്ഥിതിക രീതീല് ദേ ഇവട പറഞ്ഞട്ട്ണ്ട്. നമ്മളുണ്ണാരിക്കണ സദ്യക്ക് എന്ത് രസാ വെളമ്പണേന്ന് ള്ളതനുസരിച്ചിരിക്കും രസാസ്വാദനം. ഈ പറഞ്ഞ "അടുക്കളത്തളം" ൽ പറഞ്ഞേക്കാണ മാതിരിയാണങ്കി, ത്തിരി ചോറ് വീണ്ടും വെളമ്പിച്ചോളൂ. രണ്ട് പപ്പടോം അധികം വാങ്ങണം.

ഒരു അഞ്ചുരുളക്കുള്ള ചോറായിക്കോട്ടെ. അതിന്റെ നടുക്ക് ഒരു കുഴി കുഴിക്ക് ആ. ന്നട്ട്, കൈ (എടത്തേ കയ്യമ്മാരും ഉണ്ണാണ്ടാവുംന്ന് ള്ളതോണ്ടാ 'വലത്തേ കൈ' ന്ന് പറയാഞ്ഞേ.) കുമ്പിളാക്കി അതിന്റെ മോളില് പിടിക്ക് ആ. 'രസികനോട്' ചോദിക്ക് ആ "വല്ലാണ്ട ചൂട് ണ്ടോ?". അപ്പ അയാള് പറയും.. "ഹേയ്. ല്ല്യ ല്ല്യാ.."ന്ന്. ന്നാ പിന്നെന്തിനാ ചോയ്ക്കണേന്നാണങ്കി, ഒന്നൂണ്ടായിട്ടല്ല. ഒരു മുങ്കര് തല്. അത്രന്നെ. ചെലപ്പെങ്ങാനും രസം തീരാറായിട്ട് രണ്ടാമത്ണ്ടാക്കീതാണങ്കിലോ. ഇപ്പ ചെല ഹാള് കാര് ചൂടാറാണ്ട വക്കണ ഒരു രീതീം ണ്ടാക്കീതായിട്ട് കാണ് ണൂ.
അത് കൈക്കുമ്പിളില് വാങ്ങീട്ട് തീർത്ഥം സേവിക്കണ പോലങ്ക് ഡ് സേവിക്ക് ആ. ആ സേവേല് മനസ്സിലാക്കണം ഇദ് എന്ത് തരം രസാന്ന്. അപ്പ തീര് മാനിക്കാലോ ചോറിലിക്കെത്ര വെളമ്പിക്കണം ന്ന്. ങ്ങനെ കൈക്കുമ്പിളില് കുടിക്കണേനൊരു പരിമിതിയൊന്നൂല്ല്യാട്ടോ. എത്രവട്ടം വേണെങ്കിലും ആവർത്തിക്കാം.
അദ് കഴിയുമ്പ "ങാ ഒഴിച്ചോളൂ" ന്ന് പറയാ. ഒഴിക്കണ സമയത്ത്, എലേട നമ്മളോടടുത്ത വശം അല്പം പൊക്കിപ്പിടിച്ചാൽ, അബദ്ധങ്ങളൊഴിവാക്കാം.
*കൂട്ടി കൊഴക്ക*. പപ്പടോം പൊടിച്ചിട്ട് *കൂട്ടി കൊഴക്ക*. *വടിച്ച് മറിക്ക*
അത്ര തന്നെ.

രസത്തിലൊരു രസം:

നേർത്തെ തന്നെ ഒരു കാലി കോപ്പ വാങ്ങി വക്കുകയോ, അല്ലെങ്കി വെള്ളം കുടിച്കു തീർത്തട്ട് ആ കോപ്പ കാലിയാക്കിയിട്ടോ വച്ചാൽ, അര കോപ്പ രസം അതിൽ വാങ്ങുക. പിന്നെ തൈരോ, മോരോ, ആരാ പിന്നാലെ വർണേച്ചാ അയാളെക്കൊണ്ട് കോപ്പ ബാക്കി ഭാഗം നെറക്ക് ആ. ന്നട്ട് ചൂണ്ട് വെരലിട്ട് നന്നായിട്ടങ്ക് ഡെളക്ക് ആ. ഒരൊറ്റ വലിക്ക് ഈ മിശ്രിതം സേവിച്ചാൽ, മോക്ഷം കിട്ടീല്ലെങ്കി പറയ് ആ.

<-ത്തിരി സാമ്പാറുങ്കൂടി                                                           ം ം ..ബഹുരസായി. നി?->

No comments:

Post a Comment